Monday, May 10, 2021

മുക്കത്തെ കൊമ്പന്മാർ

"അല്ല മോനെ അന്റെ നാട് മുക്കല്ലേ .?  ഞാൻ കഴിഞ്ഞയാഴ്ച അവിടെ വന്നിരുന്നു ... ബാങ്ക്ൻ്റെ വായ്പാ അടവ് കളക്ഷന് . അവിടെത്തിയപ്പോ കുറച്ചു ലേറ്റ് ആയിന് ... ആളെ വീട് ചോദിച്ചു പിടിച്ചു ചെന്നപ്പോ ...  എന്താ സീൻ .. അഞ്ചു ..എട്ടു ആളുണ്ട് മുറിയിൽ. നമ്മളെ കീരിക്കാടൻ ജോസിനെ പോലെ ഉള്ള ഘടാ ഗെഡികൾ. കണ്ണൊക്കെ ചുവന്നു ... മേശ മേലെ ഇഷ്ട്ടം പോലെ സാധനം ...നാടനും ഫോറിൻ എല്ലാം. ഉണ്ട് ..നമ്മള് ചെന്ന് പെട്ട അവസ്ഥ ...ബാങ്കിന്ന് അടവ് വാങ്ങാൻ വന്നതെന്ന് പറഞ്ഞപ്പോ ... ഇപ്പൊ തന്നെ വേണോ എന്നൊരു ചോദിയം ... മുണ്ടിയില്ല ഞാൻ. വെടിയിറച്ചി ഉണ്ട് ....വേണേൽ അതും കൂട്ടി അടിച്ചിട്ട് ...വേഗം വിട്ടോ ...  ചുവന്ന കണ്ണുള്ള മൂപ്പര് പറഞ്ഞു ...ഹോ..എമ്മാദിരി ടീം ...തകർക്ക തന്നെ. 

(കൊറ്റങ്ങൽ ശശിയേട്ടൻ ആൻഡ് ഗ്യാങ് )


"നിങ്ങളെ നാട്ടീന്നു ഒരു ടീം വന്നിരുന്നു 2 ദിവസം മുൻപ് ഷോപ്പില് "...മിട്ടായി തെരുവില് ..രണ്ടാം ഗേറ്റിനടുത്തു ഷോപ്പുള്ള ഫ്രീക്കൻ നമ്മളോടായി പറഞ്ഞു. അവൻ്റെ കടയിൽ മൊത്തം ഹെവി മെറ്റൽ ടി ഷർട്ടും സ്റ്റോൺ വാഷ് ജീൻസും ഉള്ള ഹെവി ലോഡ് ഐറ്റംസ് ആണ്. "ചെക്കന്മാരൊന്നും അല്ല ..നമ്മളെ വാപ്പാന്ൻ്റെ പ്രായം ഉള്ള കുറെ ടീം. ടോപ് ഓപ്പൺ ജീപ്പ് ഒക്കെ ആയി ... ഫുൾ കളര്ഫുള് ബർമുഡ, ടി ഷർട്ട് ഒക്കെ കുറെ  വാങ്ങി ..  പൈസ വാരി എറിഞ്ഞു ടീമ്സ്‌ .. ഗോവ ട്രിപ്പ് ആണെന്നൊ പറഞ്ഞത് ... ഫുൾ ജോളി ... പൊളി ലൈഫ്.

(അബദുല്ലകോയക്ക ആൻഡ് ഗ്യാങ് )


മഹാറാണിയിലും കോസ്മോ ക്ലബ്ബിലും അളകാപുരിയിലും എന്ന് വേണ്ട എവിടെ ചെന്നാലും ഇത് പോലെ മുക്കത്തുകാരെ കാണുമ്പോ നിങ്ങളെ നാട്ടിലെ എവർ ഗ്രീൻ യുവാക്കളെ പറ്റി അനുഭവം പറയുന്ന ആളുകളെ കാണുമായിരുന്നു (ഇപ്പോഴും കണ്ടേക്കും പഴയ കഥകൾ ആയിട്ട് പറയുന്ന).

R S വിമൽ എടുത്ത സിനിമയുടെ പുതിയ പരിവേഷം അല്ല ...പല ഗ്യാങ് ആയിട്ടെങ്കിലും ..ആടി തിമിർത്ത നമ്മുടെ മുന്നത്തെ ലെജൻഡ്സിനെ പറ്റി പാടുന്നവർ ..പറയുന്നവർ.

മൈക്കോ ക്ലബ്, സൊറാകോട്ട , ഗുഹ .. പല പേരിൽ .. കലാ സാംസ്‌കാരിക മേഖലയിലും അല്ലാതെയും തല ഉയർത്തി ..പോലീസിനോ മത മൗലിക വാദികൾക്കോ ഒന്ന് തൊടാൻ പോലും പേടിക്കുന്ന ഇരുവഴിഞ്ഞിടെ കൊമ്പന്മാർ. കാസ്റ്റിംഗിൽ അൽ  പാസിനോ, ഡി നീറോ ഒക്കെ  വേണ്ടി വരും ഇവർക്ക്. 


"ഇപ്പോളത്തെ ടീമ്സിനു ..കുറെ പൈസ ഈണ്ടാക്കാ എന്നല്ലാതെ... കാരക്ടർ ഇല്ലടെ ..കുഴിച്ചു നോക്കിയാ ..വെറും ബഡായി ... അയിനൊടു ഞാൻ മുക്കത്തു ഇറങ്ങല് നിർത്തി "  (ഷുക്കൂർ കമ്പളവൻ ).

No comments:

Post a Comment