Tuesday, June 30, 2009

അറിയാം...

ബീച്ച്... അറിയില്ല ആരാണ് ആ പേരിട്ടത് എന്നു... എന്തായാലും പിന്നീട് അതായിരുന്നു ആ കടവിന്‍റെ പേര്...തിരമാല ഇല്ലെങ്കിലും, നീണ്ടു നിവര്‍ന്ന മണല്‍ ഇല്ലെങ്കിലും. ..അവളായിരുന്നു ഞങ്ങളുടെ ബീച്ച്.

പുഴയിലേക്ക് ചെരിഞ്ഞു നില്‍ക്കുന്ന പാറ ...ചുറ്റും വള്ളികളും ...പൊന്തയും ആയി... നോട്ടത്തില്‍
പേടി പെടുത്തുന്ന ഒരു ലൊക്കേഷന്‍ .. .ഞങ്ങളുടെ ഒരു കാലഘട്ടം ഏറ്റു വാങ്ങിയ ബീച്ച്

രാവിലെ ബീച്ചിലീക്ക് ഇറങ്ങിയാല്‍ ...ഘടികാര സമയങ്ങള്‍ മറന്നു പോവുന്ന ദിവസങ്ങള്‍ ... കോളേജ് ദിനങ്ങളിലെ .. ദിവസങ്ങള്‍... . ..രാത്രി പിരിയുമ്പോള്‍ ... "രാവിലെ ബീച്ചില്‍ കാണാം "

പലപ്പോഴും ... കടവില്‍ ഒരു ക്രിക്കറ്റ്‌ ടീമിന് ഉള്ള ഹാജര്‍ ...

ഉറ്റ മുണ്ട് ഉടുത്തു ...നീന്തി ചെന്ന് ...മരത്തില്‍ കയറി ഇരുന്ന പകലുകള്‍ ...നമുക്കായി ഉണ്ടാക്കിയ പോലെ... പുഴയ്ക്കു ചാഞ്ഞു ഒരു മരം ...അതില്‍...ഒരു യുവത്വം മുഴുവന്‍ പുഴയെ നോക്കി വരവേല്‍ക്കുന്നു ... മഴയിലും വെയിലിലും ...

സുമന്റെ ഡൈവ് ...കട്ടയുടെ സോപ്പ് തേയ്ക്കല്‍ , വലിയക്കയുടെ പല്ല് പോവല്‍ , പാണ്ടിയുടെ പൊന്ത സ്പെഷ്യല്‍, ജുനിയുടെ കോളേജ് നമ്പര് , മേനോന്റെ ഡെഡിക്കേഷന്‍ (വരാന്‍ ഉള്ള)... നമ്മള്‍ ശരിക്കും കടവിനെ നമ്മുടെ ബീച്ച് ആക്കി മാറ്റി ...അല്ലെങ്കില്‍ ബീച്ച് എന്നത് നമ്മുക്ക് ആ കടവായി മാറി ...

കര്‍കിടകത്തിലെ പുഴയുടെ നിറഞ്ഞു കവിയലും , ധനുവിലെ തണുപ്പും ...മീനത്തിലെ ചൂടും എല്ലാം നമ്മള്‍ ഏറ്റു വാങ്ങി. . നമ്മള്‍ അതില്‍...നീന്തിയും ... മുങ്ങിയും ... ഒന്നിച്ചു പോയി..

എപ്പോഴാണ് നമ്മള്‍ കച്ചേരി കടവിനെ ബീച്ച് എന്നു വിളിക്കാന്‍ തുടങ്ങിയത് ...... .അറിയില്ല

പിന്നെ പിന്നെ..ബീച്ച് അതായിരുന്നു ... നമ്മള്‍ പതുക്കെ മറക്കുക്ക ആയിര്ന്നോ ...നമ്മുടെ ബീച്ചിനെ ...അറിയില്ല !!!

പുതിയ ബീച്ചില്‍... രാത്രി ..ആയിരുന്ന്നു ...രാത്രിയില്‍ മീന്‍ പിടിച്ചും , അതിനെ അവിടെ വെച്ച് തന്നെ കറി വെച്ചും നമ്മള്‍ ബീച്ചിനെ ആഘോഷിച്ചു . .. അധികം ആരും ...നീന്താനും ... പുഴയോട് സല്ലപിക്കാനും പോയില്ല .. പക്ഷെ..അവളെ കരക്കിരുന്നു സ്നേഹിച്ചു ... പലരും ... തിരക്കിലായി തുടങ്ങി...ആഘോഷങ്ങള്‍ക്ക് മാത്രം വന്നു ... അവളെ പറ്റി വര്‍ണിച്ചു വര്‍ണിച്ചു നമ്മള്‍ മെല്ലെ അകലുക ആയിരുന്നോ ...അറിയില്ല !!!

പിന്നെ..പിന്നേ ... ബീച്ച് ഒരു സംസാരം മാത്രമായി . .ആരും പോകാറില്ല ... പോകണം എന്നു പറയുന്നതും കുറഞ്ഞു ... നമ്മള്‍ മറക്കുകയയിരുന്നൂ ..അറിയില്ല !!!

പിന്നെ ആരോ ...പറഞ്ഞു...ബണ്ട് കെട്ടി .. പുഴ മാട് പോയി... പുഴയുടെ ഒഴുക്ക് പോയി . .. എന്നു...ശരി ആയിരിക്കുമോ ...ആയിരിക്കും ...

പലപ്പോഴും തോന്നും ...നമ്മള്‍ തന്നെ അല്ലെ. .ബീച്ച്...?

അറിയില്ല !!!!!

Saturday, January 17, 2009

ഇമ്പാപു

ഞങ്ങളുടെ സ്വന്തം ഇമ്പാപു

MCC യില്‍ പുതുതായി ഒരു introduction ആവശ്യം ഇല്ലാത്ത എവര്‍ ഗ്രീന്‍ താരം.. ഏത് പാര്‍ട്ടിയിലും ഇമ്പാപു should be there for us. വിശേഷങ്ങള്‍ ഒത്തിരി ഒണ്ടു ഈ MCC യുടെ താരത്തിനു . പക്ഷെ ഒരു കാര്യം ചരിത്രത്തിനു നിശ്ചയം ഇമ്പാപു is most entertained all rounder for us.
ഇടത്തും വലതും ചാടി ഉള്ള ഫാസ്റ്റ് ബൌളര്‍.. ഏത് സമയത്തും അപകടകാരി ആവുന്ന middle oreder batsmen. ഇമ്പു നീ ഞങ്ങളുടെ most suceessful captain തന്നെ....

വിശേഷങ്ങള്‍ ഒത്തിരി ഉണ്ട് (കടപ്പാട് : വടക്കന്‍ വീര ഗാഥ മമ്മുട്ടി ഡയലോഗ് )

അര്‍ദ്ധ രാത്രി മുക്കം ഹൈ സ്ക്കൂളിക്ക് സമുറായ് ബൈക്ക് ആയി 1210 ലോറി കേറാത്ത റോഡില്‍ സമരം ചെയ്തു മടങ്ങി വരുമ്പോള്‍ റോഡിനു നടുവിലുള്ള ഗട്ടെരില്‍ വീണു ബൈക്ക് മറിഞ്ഞപ്പോള്‍ ആള് കൂടുന്നതിന് മുന്‍പ് വേഗം വണ്ടി എടുക്കാന്‍ അലംബ് ഹരൂണ്‍ തിരക്കിടുമ്പോള്‍ "ഹാവൂ എന്റെടോ ...എന്ടൊരു സുഖം ...കുറച്ചു നേരം ഇവിടെ കിടക്കാം" എന്നു പറഞ്ഞവന്‍ ഇമ്പാപു

ആരും കമ്പനി കൊടുക്കാന്‍ ഇല്ലാഞ്ഞിട്ടു അര്‍ത്ഥ രാത്രിയില്‍ ശിവ പാണ്ടിയുടെ വീട്ടില്‍ നിന്നും പുറത്തിറങ്ങി കുറ്റി പാലയോട് "കുറ്റിപാലക്കാരെ..... മണ്ടി വരിയോയ് " എന്നു കുറ്റിപാലാ മുഴുവന്‍ കേള്‍ക്കെ അട്ടഹാസിച്ചവ്ന്‍ ഇമ്പാപു

എന്നും വരുന്ന ബീച്ച് കടവില്‍ ഒരു ദിവസം ഒറ്റയ്ക്ക് വന്നിട്ട് കടവിലേക്ക് എങ്ങനെ ഇറങ്ങണം ഏത് വഴി ഇറങ്ങണം എന്നു അറിയാതെ വിഷമിച്ചു തിരിച്ചു പോയവന്‍ ഇമ്പാപു

തന്‍റെ വിശാലമായ ഹിന്ദി സിനിമ പരിചയത്തില്‍ നിന്നും ആധികാരികമായി സംസാരിക്കുന്നവന്‍... വിവേക് ഒബെരോയി ചേരിയില്‍ നിന്നും വന്നവന്‍ എന്നു ഞങ്ങളെ പഠിപ്പിച്ചവാന്‍ ഇമ്പാപു

എന്നും രാത്രി സധൈര്യം പള്ളി മുക്ക് മുതല്‍ വീട് വരെ ഓടുന്ന ഇമ്പാപു

S.M. സ്ട്രീറ്റില്‍ നിന്നും ബെല്‍റ്റ്‌ അരയില്‍ കെട്ടി കഴിഞ്ഞപ്പോള്‍ ചോദിയ്ക്കാതെ വിലയില്‍ 20% എക്സ്ട്രാ കുറവ് കിട്ടിയവന്‍ ഇമ്പാപു


ഇമ്പാപുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് ആവില്ല മക്കളെ .....

Wednesday, January 7, 2009

ദാസ്

ശങ്കര്‍ ദാസ് എന്നാണു ശങ്കര്‍ ദാസ് ആയതു എന്നു ചരിത്രത്തിനു അറിയില്ല. പക്ഷെ ശങ്കരന്‍ എന്ന പേരിനു പിന്നില്‍ ഉള്ള കാലഘട്ടം അറിയാം. ഇതു പോലെ ഒരു കസിന്‍ ഉണ്ടെങ്കില്‍ വിമര്‍ശകനും ശത്രുവും വേറെ വേണ്ട എന്നതിന് ഉത്തമ ഉതാഹരണം ആയിരുന്ന മത്തായി തന്നെ ആയിരുന്നു ഇവിടെയും. സ്വന്തം വീട്ടില്‍ പോലും സ്വന്തം പേരു കൈ മോശം വന്ന ശങ്കര്‍ ദാസിനു പക്ഷെ MCC ചരിത്രത്തില്‍ എപ്പോഴും ഒരടി മുന്നില്‍ നടന്നവന്‍ ആയിരുന്നു.

MCC ടീമിന്റെ സ്പിന്നര്‍ കം ഓപ്പണര്‍ ബാറ്റ്‌സ്‌മാന്‍ !!. പിസാ ഗോപുരടിന്റെ ഒരു വര്‍ഷത്തെ ചെരിവും ശങ്കര്‍ ദാസിന്റെ സ്പിന്നും തമ്മില്‍ അത്ര ബന്ധമാണ്.. ആരാണ് കൂടുതല്‍ എന്ന തര്‍ക്കം. പക്ഷെ ഒരു കാലഘട്ടടിന്റെ മുഴുവന്‍ സ്പിന്‍ ബാധിയത അദ്ദേഹം ഒറ്റയ്ക്ക് വഹിച്ചിരുന്നു. ഓഫ് sidenu പുറത്തുള്ള ബോള്‍ മനോഹരമായി ലെഗ് സ്ലിപ്പില്‍ കളിക്കുന്ന ഞങ്ങളുടെ സ്വന്തം ഓപ്പണര്‍ !!!

പാടി നടക്കുന്ന കഥകള്‍ പലതുണ്ടെങ്കിലും ചില പ്രധാന ബുക്സ്

ശങ്കര്‍ ദാസ് - റിട്ടേണ്‍ ഫ്രം Mangalore
(ഉച്ച ഭക്ഷണം പിരിവിട്ടു വാങ്ങി ഷെയര്‍ ചെയുമ്പോള്‍ മിനറല്‍ വാട്ടര്‍ വാങ്ങി മുഖം കഴുകിയ താരം)

ശങ്കര്‍ - സ്പോര്‍ട്സ് Lad
(നമ്മള്‍ ട്രാക്ക് വര കണ്ടു അന്തിന്ച്ചു നില്‍ക്കുമ്പോള്‍ മുള ഒക്കെ ആയി പോള്‍ വാള്‍ട്ട് ചാടുന്ന സ്പോര്‍ട്സ് താരം (എല്ലാം പടം ആണെന്ന് കാലങ്ങള്‍ കഴിച്ചു അല്ലെ നമ്മള്‍ അറിയുന്നെ )

ദാസ് - The Delighted politician
(മറ്റെല്ലാവരും മായ ലോകത്തില്‍ വലിയ പാര്‍ട്ടികളുടെ പിന്നാള് ആയപ്പോള്‍ സ്വയം തിരിച്ചറിഞ്ഞു VJD പാര്‍ട്ടിയില്‍ ചേക്കേറി treasurer cum president ആയി കോളേജ് ചിലവുകള്‍ സ്വയം കണ്ടെത്തിയ റിയല്‍ പൊളിറ്റിക്കല്‍ ലീഡര്‍ !!

Shankar Das - Sailor in Arabia
(പ്രവാസ ലോകത്തിന്റെ കൂടെ ഒരു വര്‍ഷം. അതിന് ശേഷം കുന്നുമലിലെ മാന്ജത്തനെ വരെ അറബി പഠിപ്പിച്ച താരം. ചീട്ടു ഇടാനും റണ്‍ കൂട്ടാനും എല്ലാം അറബിയില്‍ എണ്ണാന്‍ തുടങ്ങിയ മാറ്റം !! പ്രവാസ ലോകത്തിനെ പറ്റി ആധികാരികമായി സംസാരിക്കുന്ന sailor.

Das - Dedicated Rugby player
(അമ്പല മുക്കിലെ കടവില്‍ റഗ്ബി കളിയില്‍ സ്വന്തം മുണ്ട് പോയിട്ടും നഗ്നനായി റഗ്ബി പോസ്റ്റിലേക്ക് ബഹു ദൂരം ബോള്‍ ആയി ഓടിയ spirited player.

കൊടുവള്ളി Grad ഷോപ്പില്‍ വെച്ചു ഉള്ള ചില മലയാളം ബുക്സ്

ആഗോള സാമ്പത്തിക മാന്ദ്യവും ശങ്കരനും
മലയാള വാര്‍ത്ത‍ ലോകവും ശങ്കരനും

എന്തിനേയും സുന എന്ന കൊച്ചു വാക്കില്‍ നിര്‍വചിക്കാം എന്ന് കണ്ടെത്തിയ, തള്ളിയിടുക, ആരെയെന്കിലും തല്ലണം എന്നു വാശി പിടിക്കുന്ന (പക്ഷെ ഇട് വരെ ആരെയും തല്ലിയടായി ചരിത്രം ഇല്ല ) MCC മുക്കതിന്റെ "ആഡിയന്‍"

Saturday, January 3, 2009

നമ്മുടെ സ്വന്തം ഒരു ബ്ലോഗ്

MCC മുക്കതിന്റെയും Egde breaker ടീമിന്റെയും താരങ്ങളെ ... നമ്മുടെ സ്വന്തം ഒരു ബ്ലോഗ് ...നമ്മള്‍ നമ്മളെ പറ്റി എഴുതി നമ്മളെ പറ്റി കമന്റ് ഇടുന്ന തികച്ചും സ്വകാര്യ ഇടം ... നമ്മുടെ ഓര്‍ത്തിരിക്കുന്ന ചില സംഭവങ്ങളിലേക്ക് ഊളി ഇടാന്‍ ഒരു ശ്രമം .. ഓരോരുതതരും ഒരൂ ലക്കങ്ങള്‍ ആയി വരട്ടെ എന്ന് ആശംസിക്കുന്നു

ഇവര്‍ താരങ്ങള്‍

ദാസ് - ശങ്കര്‍ ദാസ്
പട്ടാളക്കാരന്‍
മാത്യു എന്ന മത്തായി
ഇന്നിയോയിന്‍
കുണ്ടന്‍
മേനോന്‍
സിന്ദുര ശിവ പാണ്ടി
കട്ട
ജൂനിയര്‍
സുജന്‍
വല്ലിയാക്ക
സാജിര്‍ മോന്‍
സുമന്‍
മുല്ലു
സായിപ്പു
വേട്ടക്കാരന്‍
ആലി
സൈഫ്
സീനിയര്‍ സജി
പിന്നെ ചില അതിഥി താരങ്ങള്‍ TK, നാജു എന്നിവര്‍