Wednesday, August 4, 2010

മത്തായി അഥവാ മാത്യു

"മത്തായിയെ തോല്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മോനെ .. പണ്ട് പുല്ലുരം പാറയില്‍ വെച്ച് ആകാശം മുട്ടെയുള്ള സിക്‌സര്‍ അടിച്ച് അസീസ് എന്നെ തോല്പിച്ചു. തുടര്‍ച്ചയായി നോ ബോള്‍ വിളിച്ചു അമ്പയര്‍മാര്‍ എന്നെ തോല്പിച്ചു. എന്നേക്കാള്‍ ഒരു ഇഡലി അധികം തിന്നു ഏതോ ഒരുത്തന്‍ തീറ്റ മത്സരത്തില്‍ എന്നെ തോല്പിച്ചു. ഇനിയും തോല്‍ക്കാന്‍ മത്തായിക്ക് മനസില്ല" വ്യാപാര വ്യവസായി ബില്‍ടിങ്ങിന്റെ വരാന്തയില്‍ വെച്ച് മത്തായി പ്രഖ്യാപിച്ചു.


മത്തായി .... ആരാണ് ഈ പേരിട്ടത് എന്ന് വ്യക്തമായി തെളിവില്ലെങ്കിലും സുരഭി ഷോപ്പും പോളി ടെക്നിക് ജീവിതവും ഉള്ള കാലത്താണ് എന്നാണ് ചരിത്രം.

അതിനു മുമ്പുള്ള ചരിത്രം MCC ആയി ബന്ധമില്ല. ചിരിച്ചു കൊണ്ട് ബോള്‍ ചെയുന്ന ഫാസ്റ്റ് ബോവ്ലെര്‍. അതായിരുന്നു എന്‍ട്രി. സല്‍മാന്‍ ഖാനോ , താനോ ആരാ കൂടുതല്‍ സുന്ദരന്‍ എന്നതില്‍ മത്തായിക്ക് സംശയം ഉണ്ടായിരുന്നില്ല. മിട്ടായി തെരുവില്‍ സില്‍കി എന്ന വലിയ ഷോപ്പിന്റെ മുന്‍പില്‍ ചുരിദാര്‍ കട നടത്തിയപ്പോള്‍ എങ്ങനയൂണ്ട് കച്ചവടം എന്ന് ചോദിച്ചപ്പോള്‍ ' സില്ക്കിയുടെ അത്ര ഇല്ല ' എന്ന് പറഞ്ഞ എളിമയില്‍ നിന്ന് ഊഹിക്കാം ഉത്തരം.


രോഷാകുലനായ ചെറുപ്പക്കാരനില്‍ നിന്നും അന്തസുള്ള ചെറുപ്പക്കാരനിലേക്കുള്ള മാറ്റം വര്‍ഷങ്ങളിലുടെ ആയിരുന്നു.

കൂട്ടത്തില്‍ ആര്‍ക്കു പ്രശ്നം വന്നാലും ആദ്യം തിരിച്ചടിക്കുന്ന ചൂടന്‍ മത്തായി. പുഴമാട്ടില്‍ കലാ പരിപാടികള്‍ നടക്കുന്ന രാതികളില്‍ കിലുക്കി കുത്തു കളിച്ചു പോയ പണം അവരില്‍ നിന്നും പിടിച്ചു തിരിച്ചു വാങ്ങിയ rowdy മത്തായി. ഒരു ഫുള്‍ broasted മുന്നില്‍ വരുന്നത് ഓര്‍ത്തു ചിരിച്ചു ചിരിച്ചു വണ്ടി ഓടിക്കുന്ന തീറ്റ മത്തായി. കല്യാണം കഴിക്കുനവര്‍ക്ക് ബാല പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിലും അതിന്റെ റിപ്പോര്‍ട്ട്‌ ചോദിക്കുന്നതിലും ഹരം കൊള്ളുന്ന 'കോത്താരി മത്തായി'. REC യിലെ പരിപ്പ് വട, രണ്ടാം ഗേറ്റിലെ ബീഫ് ബിരിയാണി, വയനാട്ടിലെ മട്ടണ്‍ കറി ഇങ്ങനെ തീറ്റയുടെ മേച്ചില്‍ പുറങ്ങള്‍ തേടുന്ന ഞങ്ങളുടെ സ്വന്തം മത്തായി.



കോഴിക്കോട് ജോലി കിട്ടിയ കാലത്ത് തന്നെ MCC യുടെ tournament തുടങ്ങിയതില്‍ ആദ്യം ദുഃഖം രേഖപ്പെടുത്തിയ മത്തായി എന്നും സിറ്റിയിലേക്ക് ടിക്കറ്റ്‌ എടുത്തു tournament ഗ്രൌണ്ടിന്റെ ഏരിയയില്‍ എത്തിയാല്‍ താനെ എന്നും അവിടെ ഇറങ്ങിയ officil അമ്പയര്‍ ആയിരുന്നു. എല്ലാ അപ്പീലിനും അമ്പയര്‍ ചിരിക്കുന്നത് ക്രിക്കെട്ടിലെ ആദ്യ സംഭവം ആയിരുന്നു.


Middle ഈസ്റ്റില്‍ 2 വര്‍ഷം കഴിഞ്ഞു തിരിച്ചു വന്നത് ഹിന്ദിക്കാരന്‍ മത്തായി . അറിയാവുന്ന ഹിന്ദി പോലും ആരും പറയാന്‍ പേടിച്ചിരുന്നു മത്തായി ഹിന്ദി പറഞ്ഞാലോ എന്ന് കരുതി. സിന്ദൂര ശിവ പാണ്ടിയിലെ ഒരു ആര്‍ട്ട്‌ മൂവി response ആദ്യമായി കണ്ടെത്തിയതും മാത്യു ആയിരുന്നു. ഏതു ടൂര്‍ ആയാലും ഒഴിച്ച് കൂടാനാവാത്ത അംഗം. അഫ്രിദി എന്ന ഓമന പേരില്‍ ടൂര്‍ തുടങ്ങുന്ന മത്തായി പിന്നീടു ഫുഡ്‌ മാനേജര്‍ ആകും. മത്തായി ഇല്ലാതെ ഒരു ടൂര്‍ പൂര്‍ണം ആവില്ല ഞങ്ങള്‍ക്ക്.


റോഡ്‌ സൈഡ് ഉള്ള അമ്പലത്തിന്റെ മുന്നില്‍ ഭക്തര്‍ക്ക്‌ തീര്‍ത്ഥം കൊടുക്കുന്നതും വാങ്ങി കുടിച്ചു ' ഹായ് ഉഷാറായി " എന്ന് പറഞ്ഞു നടക്കുന്ന മത്തായി. പതിനൊന്നു രൂപ മീറ്ററില്‍ കാണിച്ചപ്പോള്‍ 12 രൂപ കൊടുത്ത മത്തായിയോട് ഒരു രൂപ ചില്ലറ ഇല്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ 'ആരെങ്കിലും ഒരാള്‍ ഒരു രൂപ നഷ്ടം സഹിക്കണം എന്നാ പിന്നെ നിങ്ങള്‍ സഹിച്ചോള് എന്ന് പറഞ്ഞു രണ്ടു രൂപയും എടുത്തു നടന്ന മത്തായി. തമാശക്കായി MG റോഡില്‍ വെച്ച് കട്ട താജു ബര്‍മുഡ താഴേക്ക്‌ വലിച്ചപ്പോള്‍ അത് മേലേക്ക് തിരിച്ചു പോവാത്ത രീതിയില്‍ അഡ്ജസ്റ്റ് ചെയ്തു നടക്കുന്ന മത്തായി (അവസാനം കട്ട തന്നെ പിന്നാലെ പോയി തിരിച്ചു കയറ്റി ഇട്ടെന്നു കേള്‍വി). സംസാരിക്കുമ്പോള്‍ ഒരിക്കലും കാര്യം ആണോ തമാശ ആണോ എന്ന് പിടിത്തം തരാത്ത മത്തായി

എന്തും ചിരിച്ചു കൊണ്ട് നേരിടുന്ന MCC യുടെ സ്വന്തം മാത്യു അഥവാ മത്തായി

No comments:

Post a Comment