Monday, January 5, 2015

'വള്ളം' ഒരു പ്രതീകം - MCC Tour 2014



"കപ്പല്‍ തീരത്ത് നിന്നും കുറെ ദൂരെ ആണ്. കപ്പല്‍ മുങ്ങും എന്നറിയിപ്പു വന്നു. കപ്പലില്‍ ഉള്ളതില്‍ ഒരു കൂട്ടുകാരന് നീന്താന്‍ അറിയില്ല. അപ്പൊ നീന്താന്‍ അറിയുന്ന കൂട്ടുകാരന്‍ അവനോട് പറഞ്ഞു "അല്ലടോ..അനക്ക് നല്ല സുഖാ.... വെറുതെ താന്നു താന്നു അങ്ങട്ട് പോയാല്‍ മതി.... ഞങ്ങള്‍ക്കു ഇനി എത്ര ദൂരം നീന്തണം കര എത്താന്‍ !!" 





ഈ കൊല്ലത്തെ MCC ടൂര്‍ ഒരു ഒഴുക്കായിരുന്നു. പലരും പല സ്ഥലങ്ങളില്‍ നിന്നും വന്നു ഒന്നിച്ചൊരു ഒഴുക്ക്. അതില്‍ അങ്ങനെ പൊങ്ങി കിടന്നു കൊണ്ട് ഒരു ഹൌസ് ബോട്ടും. കാവ്യ ഭാഷയില്‍  'വള്ളം'  ഒരു പ്രതീകം ആയി വന്നു :) !!

ഒഴുകി വന്ന കൊച്ചു നദികള്‍

'ഉത്സാഹ കമ്മിറ്റി ചെയര്‍മാന്‍ ദാസേട്ടന്‍
ദാസേട്ടന്റെ എല്ലാം എല്ലാം ആയ കുട്ടി മാഷ്‌
ദാസെട്ടെന്‍സ് പാലിയം തലക്കല്‍ കസിന്‍ മത്തായി
ദാസേട്ടന്റെ ഉറക്കം കെടുത്തുന്ന വില്ലന്‍ സിന്ദൂര ശിവ
ദാസേട്ടന്റെ പഴയ VJD സഖാവ് ഇമ്പു

ഇത്രയും പോരെ ഒരു MCC മീറ്റിംഗ് കൂടാന്‍ (അവൈലബിള്‍ PB )



മെല്ലെ തുടങ്ങിയ താളം ആദ്യ പകുതിയില്‍ തന്നെ മുറുകി തുടങ്ങി. എറണാകുളം ഹോട്ടല്‍ മുറിയില്‍ തുടങ്ങിയ ചര്‍ച്ച എവിടെ തുടങ്ങി എങ്ങോട്ടു പോവുന്നു എന്നറിയാതെ മുറിയിലും, പുറത്തെ വരാന്തയിലും, പുറത്തു റോഡിലും ഒക്കെ കറങ്ങി തിരിഞ്ഞു കുമിളകള്‍ ആയി പോയി !!. മത്തായിയുടെ  ആഹാര ചിട്ട ഉള്ളതു കൊണ്ട് തീറ്റ ഒരു പ്രഥാന ഐറ്റം ആയിരുന്നു. അവസാനം ഹോട്ടല്‍ കുക്ക് വന്നു പറഞ്ഞു 'ഇനി ഇവിടെ ഭക്ഷണം ഇല്ല '. അപ്പോഴും അവിടത്തെ അടുക്കളയില്‍ കയറി - ശരി തന്നെയോ എന്ന് നോക്കിയവന്‍ മത്തായി :). ഇവിടെ ഇല്ലെങ്കില്‍ ഇനി എവിടെ നിന്നു ഇമ്പു സഖാവിനെ തീറ്റിക്കും എന്നു സെര്‍ച്ച്‌ ചെയ്തു പുതിയ സെബാസ്ത്യനെ തേടി ഇറങ്ങി റോഡിലേക്ക്. പതിനൊന്നു മണിക്ക് "ഇച്ച് ഇനി തിന്നാന്‍ വേണ്ട. കുറച്ചു സൂപ്പ് ആവാം എന്നു പറഞ്ഞു കുട്ടി മാഷും. മാഷും, ദാസേട്ടനും‍ സൂപ്പും ബാക്കി ഉള്ളവര്‍ മൂന്നാം വട്ടം ഡിന്നര്‍ഉം !!. എങ്ങനെ പോയി, എന്തു വസ്ത്രം ധരിച്ചു ..ആആആ .... എല്ലാം ഒരു മായ. പക്ഷെ ദാസേട്ടന്‍ എല്ലാവരെയും തിരിച്ചു മുറിയില്‍ കൊണ്ടാക്കി. കുട്ടി മാഷ്‌ കുരിശില്‍ തറച്ച പോസില്‍ ഉറങ്ങിയത് പാപ്പരാസികള്‍ ഒപ്പിയെടുത്തു :)


മുറുകിയ താളം പിന്നെ രണ്ടാം പകുതിയില്‍ ഒന്നയഞ്ഞു ലാസ്യ ഭാവം വന്നു. വളരെ പെട്ടന്ന് അത് തിരിച്ചു മുറുകുന്നത് കണ്ടു. കായല്‍ അരികത്തെ കള്ള് ഷാപ്പ് അതിനൊരു നിമിത്തം മാത്രം. സഖാവു ഇമ്ബുവിനു ബീഡിയും തെങ്ങിന്‍റെ അമൃതും വേണം. ഇമ്പു ക്യാമ്പസ്‌ ജീവിതത്തിന്‍റെ ഓര്‍മകള്‍ തപ്പിയെടുത്തു.  നേരിട്ടു കണ്ടിട്ടുള്ളവര്‍ക്കു അറിയാം ഇമ്പുവിന്‍റെ sessions മനോഹരം ആയിരിക്കും. അവന്‍റെ ബൌളിംഗ് action പോലെ തന്നെ മനോഹരം.  പൊളിച്ചടുക്കി ഇമ്പു കള്ള് ഷാപ്പ് session. ദൃശ്യ മോഹനം.  പിന്നെടങ്ങോട്ട് സിന്ദൂരയുടെ ഊഴം ആയിരുന്നു. കായല്‍ സൌന്ദര്യം മൊത്തമായി ആസ്വദിക്കാന്‍ വഞ്ചിയുടെ മുനമ്പില്‍ ഒരു ഗ്ലാസ്സുമായി അദ്ദേഹം തപസ് അനുഷ്ഠിച്ചു. ചുറ്റുമുള്ള ലോകത്തു എന്തു നടക്കുന്നു എന്നു ആ മഹര്‍ഷി നോക്കിയതേ ഇല്ല. മോക്ഷത്തിന്റെ, നിര്‍വാണയുടെ പാതയില്‍ ഒരു ഒഴുക്കു തന്നെ ആയിരുന്നു.


ഗ്രാമീണതയും, പച്ചപ്പും നിറഞ്ഞ പ്രശാന്ത സുന്ദരമായ ഒരിടത്ത് വള്ളം ഒതുക്കുമ്പോള്‍ ഒരു DJ night നെ പറ്റി MCC ടീം ആലോച്ചിട്ടു പോലും ഇല്ല. പക്ഷെ ദ്രുത താളത്തിന് അതു അത്യാവശ്യം ആയിരുന്നു. അങ്ങനെ ശൂന്യതയില്‍ നിന്നു അതു കഥയിലേക്ക് കയറി വന്നു. പിന്നെ രാത്രി താളം മുറുകി. ദാസേട്ടന്‍ മത്തായിയെ ചീത്ത വിളിച്ചു എന്ന ദുഃഖത്തില്‍ മത്തായി ആഞ്ഞടിച്ചു (എന്തു ?). മത്തായിയുടെ മുഖത്ത് വിവിധ ഭാവങ്ങള്‍ വിളങ്ങി.!!! ബോട്ട് ജെട്ടിയില്‍ ആട്ടവും പാട്ടും ആയി രണ്ടാം ഘട്ടം നിറഞ്ഞാടി. ഒറ്റപെട്ട, പാമ്പും തവളയും നിറഞ്ഞ ഇരുണ്ട വഴിയിലുടെ ഇമ്പു പോലും പല വട്ടം ഒറ്റക്കു നടന്നു. !!! MCC യുടെ കൊടി ദാസേട്ടന്‍ ഉയരത്തില്‍ പാറി പറപ്പിച്ചു.







നീന്തല്‍ അറിയാത്ത കൂട്ടുകാരന്‍ നീന്താന്‍ പോവുന്നവനോട് ചോദിച്ചു "കൂട്ടുകാരാ...അവിടെ കര ശെരിക്കും ഉണ്ടോ ?" കുറേ ദൂരം നീന്തി തളര്ന്നിട്ടും കര കാണാതെ തളര്‍ന്ന കൂട്ടുകാരന്‍ ചിന്തിച്ചു. "ശെരിയാ....എവിടെ കര....എനിക്കു എന്‍റെ കൂട്ടുകാരന്‍റെ കൂടെ താന്നു താന്നു പോയാല്‍ മതിയായിരുന്നു.









No comments:

Post a Comment